വിശ്വാസ സമൂഹത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ സര്‍ക്കാര്‍ വേറെയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

6
8 / 100

വിശ്വാസ സമൂഹത്തിനായി ഇത്രയേറെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുത്ത സര്‍ക്കാര്‍ വേറെയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍. മറ്റൊരു സര്‍ക്കാരും ഒരു രൂപപോലും ആരാധനാലയങ്ങളില്‍ എത്തിച്ചേരുന്ന ഭക്തരുടെ സൗകര്യങ്ങള്‍ക്കായി കൊടുത്തിട്ടില്ല. ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ തത്വമസി എന്നൊരു പ്രൊജക്ട് ഉണ്ടാക്കി തീര്‍ത്ഥാടന ടൂറിസം മേഖലയില്‍ 550 കോടി രൂപ ആരാധനാലയങ്ങള്‍ക്കായി അനുവദിച്ചത്. അത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ സര്‍ക്കാരില്‍ വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തില്‍ മാത്രം 60 കോടി രൂപയുടെ വിവിധ വികസന പദ്ധതികളാണ് തീര്‍ത്ഥാടന ടൂറിസത്തിന്റെ ഭാഗമായി അനുവദിച്ചതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.