വോട്ടര്‍പട്ടിക പുതുക്കല്‍ പുരോഗമിക്കുന്നു

79

നിയമസഭ ഇലക്ഷന് മുന്നോടിയായി കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം. നേരത്തെ പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയായിരുന്നു വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നത്. കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങളാണ് അധികൃതര്‍ ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നത്. തഹസില്‍ദാര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ക്ക് പുറമേ വിവിധ രാഷ്ട്രീയ സംഘടനകളുടെ സഹായവും വോട്ടര്‍പട്ടിക പുതുക്കുന്നതിന് ഇലക്ഷന്‍ വിഭാഗം തേടിയിട്ടുണ്ട്.

പുതിയ താമസക്കാര്‍, സ്ഥലംമാറി പോയവര്‍ എന്നിവരുടെ വിവരങ്ങള്‍ രാഷ്ട്രീയ സംഘടനകള്‍ ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. വോട്ടര്‍പട്ടിക സംബന്ധിച്ച എല്ലാ വിവരങ്ങളും www.nvsp.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റില്‍ new inclusion എന്ന ഓപ്ഷനില്‍ പുതുതായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

തെറ്റുകള്‍ തിരുത്തുന്നതിനായി correction എന്ന ഓപ്ഷനും ഉപയോഗിക്കാം.
സ്ഥലംമാറ്റം സംബന്ധിച്ച വിവരങ്ങള്‍ പുതുക്കുന്നതിന് Trans position എന്ന ഒരു ഓപ്ഷനുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനങ്ങള്‍ ലഭിക്കും.