ശബരിമലയിലെ ആചാരങ്ങളെ തകര്‍ത്തെറിയാനാണ് സി.പി.എം ശ്രമിച്ചതെന്ന് ജെ.പി.നദ്ദ

8
8 / 100

ശബരിമലയിലെ ആചാരങ്ങളെ തകര്‍ത്തെറിയാനാണ് സി.പി.എം ശ്രമിച്ചതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ ക്ഷേത്ര ഭരണത്തിലെ രാഷ്ട്രീയ ഇടപെടല്‍ പൂര്‍ണമായി ഒഴിവാക്കുമെന്നും നദ്ദ വാഗ്ദാനം നൽകി.
യു.ഡി.എഫും ഈ വിഷയത്തില്‍ വിശ്വാസികളെ വഞ്ചിച്ചു. എൻ.ഡി.എ മാത്രമാണ് ഇതിനെ ചെറുക്കാന്‍ ശ്രമം നടത്തിയത്. അധികാരത്തില്‍ എത്തിയാല്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും നദ്ദ തൊടുപുഴയില്‍ പറഞ്ഞു.