ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആരും വിശ്വസിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

9
8 / 100

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ആരും വിശ്വസിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ആചാര സംരക്ഷണത്തിന് ഒപ്പം നിന്ന എന്‍.എസ്.എസിനെ പോലും വിമര്‍ശിച്ചവരാണ് സര്‍ക്കാരെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജാതിമത ചിന്തകള്‍ക്ക് അതീതമാണ് ശബരിമല എന്ന വികാരമെന്നും ഉമ്മന്‍ ചാണ്ടി. സത്യവാങ്മൂലം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധാത്മക മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. കോണ്‍ഗ്രസിന് ദേശീയതലത്തില്‍ ശക്തി പകരുന്ന തെരഞ്ഞെടുപ്പ് ആണിതെന്നും കോണ്‍ഗ്രസ് ഇല്ലാത്ത ഭാരതം എന്നത് മോദിയുടെയും ബി.ജെ.പിയുടെയും സ്വപ്നം മാത്രമാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുടുംബത്തോടൊപ്പം പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126 ബൂത്തിലെത്തിയാണ് ഉമ്മൻചാണ്ടി വോട്ട് രേഖപ്പെടുത്തിയത്.