ഷീല മോഹൻ വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍ പേഴ്സൺ

34

വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍ പേഴ്സണായി എൽ.ഡി.എഫിലെ സി.പി.ഐ അംഗം ഷീല മോഹനനെ തെരഞ്ഞെടുത്തു. യു.ഡി.എഫിലെ കോൺഗ്രസ് അംഗം ബുഷറ റഷീദ് ആയിരുന്നു എതിരാളി. ഷീല മോഹന് – 24 വോട്ടും ബുഷറ റഷീദിന് 15 വോട്ടും ലഭിച്ചു.എൽ ഡി.എഫിൽ പി.എൻ.സുരേന്ദ്രനാണ് ഷീല മോഹനൻ്റെ പേര് നിർദേശിച്ചത്. പി.ആർ. അരവിന്ദാക്ഷൻ പിന്താങ്ങി. യു.ഡി.എഫിലെ കോൺഗ്രസ്സ് അംഗം രമണിയാണ് ബുഷറ റഷീദിൻ്റെ പേര് നിർദ്ദേശിച്ചത്. കമലം ശ്രീനീവാസൻ പിന്താങ്ങി.യു.ഡി.എഫിൻ്റെ 16 സീറ്റിലെ തിരുത്തി പറമ്പ് 29 ഡിവിഷനിൽ നിന്ന് വിജയിച്ച കോൺഗ്രസ്സ് അംഗം ജോയൽ മഞ്ഞില സത്യപ്രതിജ്ഞക്ക് എത്താതിനാൽ 15 വോട്ട് ലഭിച്ചു. ഒരംഗമുള്ള ബി.ജെ.പി. വിട്ടുനിന്നു.