സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായതായി കാനം രാജേന്ദ്രൻ: എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്, മുഖ്യമന്ത്രി പറഞ്ഞതിന് അർഥം ഇതാണെന്നും കാനം

9

എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്ക് എതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായി. മറ്റൊരു സമുദായ സംഘടനയുടെ നേതാവ് നടത്താത്ത പ്രസ്താവനയാണ് ഇന്ന് സുകുമാരന്‍ നായര്‍ നടത്തിയതെന്നും കാനം.

എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളതെന്നും കാനം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ത്ഥം ഇതാണ്. സര്‍ക്കാരിനെതിരെ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ശബരിമല ആവര്‍ത്തിക്കുന്നതെന്നും കാനം. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ കൊച്ചുകാഞ്ഞിരപ്പാറ സ്കൂളിൽ എത്തിയാണ് കാനം വോട്ട് ചെയ്തത്.