സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും, ഇ.ശ്രീധരൻ പാലക്കാട്, നേമത്ത് കുമ്മനം രാജശേഖരൻ, തൃശൂരിൽ സുരേഷ്ഗോപി, ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസ്; ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

94
13 / 100

ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരന്‍ പാലക്കാട് സ്ഥാനാര്‍ഥിയാകും. കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ നടന്‍ കൃഷ്ണകുമാറും മലമ്പുഴയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറുമാണ് സ്ഥാനാർത്ഥികൾ. അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ഡോ. അബ്ദുൾ സലാം തിരൂരിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.കെ പത്മനാഭനാണ് സ്ഥാനാർത്ഥി. വി ശിവൻകുട്ടി അരുവിക്കരയിലും പാറശ്ശാലയിൽ കരമന ജയനും എം.ടി രമേശ് കോഴിക്കോട് നോർത്തിലും മത്സരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തിൽ കെ സോമനും ആലപ്പുഴയിൽ സന്ദീപ് വാചസ്പതിയും മത്സരിക്കും. സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഷൊർണ്ണൂരിലാണ് മത്സരിക്കുന്നത്. ജി രാമൻ നായർ ചങ്ങനാശ്ശേരിയിലും ഡോ. ജെ പ്രമീള ദേവി പാലായിലും ഡോ. കെ എസ് രാധാകൃഷ്ണൻ തൃപ്പൂണിത്തുറയിലും മത്സരിക്കുന്നു.

പെരുമ്പാവൂർ -ടി പി സിന്ധുമോൾ, അങ്കമാലി-അഡ്വ.കെ വി സാബു, ആലുവ -എം എൻ ഗോപി, കൊച്ചി – സി ജി രാജഗോപാൽ, എറണാകുളം – പത്മജ എസ് മേനോൻ, തൃക്കാക്കര -എസ് സജി, കുന്നത്തുനാട് -രേണു സുരേഷ്, മൂവാറ്റുപുഴ – ജിജി ജോസഫ്, പിറവം -എം ആശിഷ്, അടൂർ – പന്തളം പ്രതാപൻ, ആറന്മുള – ബിജു മാത്യു, കണ്ണൂർ-കെ.ജി.ബാബു, അഴീക്കോട്- കെ രഞ്ചിത്ത്, തലശ്ശേരി-എൻ.ഹരിദാസ്, പേരാവൂർ-ബിജു ഏളക്കുഴി, ഇരിക്കൂർ-അഡ്വ.ജോജോ ജോസ്, കൂത്ത് പറമ്പ്- സദാനന്ദൻ മാസ്റ്റർ, പയ്യന്നൂർ-ശ്രീധര പൊതുവാൾ, കല്യാശ്ശേരി-അരുൺ കൈതപ്രം, ചേലക്കര- ഷാജുമോൻ വട്ടേക്കാട്, കുന്നംകുളം-കെ.കെ.അനീഷ്കുമാർ, ഗുരുവായൂർ-അഡ്വ.നിവേദിത, മണലൂർ- എ.എൻ.രാധാകൃഷ്ണൻ, വടക്കാഞ്ചേരി-ഉല്ലാസ് ബാബു, ഒല്ലൂർ- ബി.ഗോപാലകൃഷ്ണൻ, നാട്ടിക എ.കെ.ലോചനൻ, പുതുക്കാട്-എ.നാഗേഷ്, കൊടുങ്ങല്ലൂർ-സന്തോഷ് ചെറാക്കുളം എന്നിവരടങ്ങുന്നതാണ് സ്ഥാനാർഥികൾ.