സുരേഷ്ഗോപിക്കെതിരെ ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി: ബി.ജെ.പി പ്രവർത്തകരുമാ‍യി ഒറ്റക്കെട്ടായി നീങ്ങുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ജയിക്കണമെന്ന് പറഞ്ഞത് ദൗർഭാഗ്യകരമെന്ന് ദിലീപ് നായർ; കടുത്ത അമർഷത്തിൽ ബി.ജെ.പി നേതൃത്വം

26
4 / 100

സുരേഷ് ഗോപിക്കെതിരെ ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി ദിലീപ് നായർ. ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന പരാമർശം ദൗർഭാഗ്യകരമാണെന്നും സുരേഷ് ഗോപി അത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും ദിലീപ് നായർ പറഞ്ഞു.
ബി.ജെ.പി പ്രവർത്തകരെ ഒപ്പം നിർത്താൻ തനിക്ക് സാധിച്ചുവെന്നും ഒറ്റകെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും ദിലീപ് പ്രതികരിച്ചു. നാമനിർദേശ പത്രിക തള്ളിയത് കാരണം ബി.ജെ.പിക്ക് സ്ഥാനാർഥികളില്ലാത്ത ഗുരുവായൂരിലും തലശ്ശേരിയിലും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. തലശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി എ.എൻ.ഷംസീർ ഒരു കാരണവശാലും ജയിക്കരുതെന്നും ഗുരുവായൂരിൽ കെ.എൻ.എ ഖാദർ ജയിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ ഗുരുവായൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ ഡി.എസ്‌.ജെ.പി സ്ഥാനാർത്ഥി ദിലീപ് നായരെ പിന്തുണയ്ക്കാൻ ബി.ജെ.പി നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന് വിരുദ്ധമായി നടത്തിയ സുരേഷ് ഗോപിയുടെ പ്രതികരണത്തിൽ ബി.ജെ.പി നേതൃത്വവും കടുത്ത അമർഷത്തിലാണ്.