സുരേഷ് ഗോപി ഹെലികോപ്ടറിലെത്തി വോട്ട് ചെയ്തു: ശബരിമലയടക്കമുള്ള വിഷയങ്ങളിലെ ചോദ്യങ്ങളിൽ പ്രതികരിച്ചില്ല, ബി.ജെ.പിയുടെ വിജയപ്രതീക്ഷയിലും പ്രതികരിക്കാനില്ലെന്ന് മറുപടി

54
4 / 100

തൃശൂർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയും രാജ്യസഭാ എം.പിയുമായ സുരേഷ്ഗോപി വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ശാസ്തമംഗലം എൻ.എസ്.എസ് ഹൈസ്‌കൂളിലെ 90 ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. രാവിലെ തൃശൂരിലെ ബൂത്തുകള്‍ സന്ദര്‍ശിച്ചശേഷം ഉച്ചക്ക് 1.30 ഓടെയാണ് സുരേഷ് ഗോപി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിയത്. വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തെത്തിയ സുരേഷ് ഗോപിയോട് ഇന്നുയർന്ന ശബരിമല വിഷയമുൾപ്പെടെ വിവിധ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി നല്‍കിയില്ല. പ്രതികരിക്കാനില്ലെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചത്. ബി.ജെ.പിയുടെ വിജയപ്രതീക്ഷയെക്കുറിച്ചും സാധ്യതകളെ കുറിച്ചും തൃശൂരിലും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ഒന്നിലും പ്രതികരിക്കാനില്ലെന്ന് പറയുകയായിരുന്നു സുരേഷ് ഗോപി.