2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്തത് 74.06 ശതമാനം വോട്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻറെ അന്തിമ കണക്ക്: 2016നേക്കാൾ 3.1 ശതമാനം കുറവ്

21

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്തത് 74.06 ശതമാനം വോട്ട്. 2,03,27,893 വോട്ടർമാരാണ് വോട്ട് ചെയ്തത്. രണ്ട് കോടി 74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ 98,58,832 പുരുഷന്മാരും, 1,04,68,936 സ്ത്രീകളും, 115 ട്രാൻസ്ജൻഡേഴ്‌സും വോട്ട് ചെയ്തു. കുന്ദമംഗലത്താണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. 81.52% ശതമാനമാണ് പോളിംഗ്. 61.85 ശതമാനവുമായി തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ. നേരത്തെ 80 വയസ് പിന്നിട്ടവർക്ക് തപാൽ വോട്ട് ഏർപ്പെടുത്തിയിരുന്നു. മൂന്നര ലക്ഷം പേരാണ് ഇത്തരത്തിൽ പോസ്റ്റൽ വോട്ട് ചെയ്തത്. ഈ കണക്കും, ഒപ്പം സർവീസ് വോട്ടും ചേർത്താണ് നിലവിലെ പോളിംഗ് ശതമാനം കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ 3.1 ശതമാനം കുറവാണ് ഇത്തവണത്തെ പോളിംഗ്. 2016 ലെ പോളിംഗ് 77.53 ശതമാനമായിരുന്നു.