അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

7

പശ്ചിമബാഗാളിലും ആസാമിലും ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ബംഗാളില്‍ 30 സീറ്റുകളിലേക്കും അസമില്‍ 47 സീറ്റുകളിലേക്കുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. ഭരണത്തുടര്‍ച്ച ഉറപ്പാക്കാൻ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ആസമിൽ ബിജെപിക്കും  വോട്ടെടുപ്പ് നിര്‍ണായകമാണ്.
ബംഗാളിൽ ഇന്ന് അഞ്ച് ജില്ലകളിലായി 73 ലക്ഷം വോട്ടർമാരാണുള്ളത്. 10,200 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 30 സീറ്റുകളിൽ 29 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ഒരു സീറ്റ് ഓൾ ജാർഖണ്ഡ‍് സ്റ്റുഡന്റ്സ് യൂണിയൻ(എജെഎസ് യു) ന് നൽകി. 29 സീറ്റുകളിൽ തന്നെയാണ് തൃണമൂൽ കോൺഗ്രസും മത്സരിക്കുന്നത്. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്കും പിന്തുണ നൽകി. ഇടതു പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് പശ്ചിമബംഗാളിൽ കോൺഗ്രസ് മത്സരിക്കുന്നത്. കോൺഗ്രസ്-ഇടതു സഖ്യത്തിൽ സിപിഎം 18 സീറ്റുകളിലേക്കും സിപിഐ 4 സീറ്റിലും ജനവിധി തേടുമ്പോൾ കോൺഗ്രസ് 5 സീറ്റുകളിലാണ് മത്സരിക്കുന്നത്.

ബംഗാളിൽ മാത്രം 684 കമ്പനി അർധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.