ബംഗാളും അസമും നാളെ ബൂത്തിലേക്ക്

8

ബംഗാളിലെ 30ഉം അസ്സമിലെ 39ഉം മണ്ഡലങ്ങൾ നാളെ ബൂത്തിലേക്ക്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും ബി.ജെ.പിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലെ പോരാട്ടം നിർണായകം. അസമില്‍ ഡെപ്യൂട്ടി സ്പീക്കറും മൂന്ന് മന്ത്രിമാരും രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്.

ബംഗാളിലെയും അസമിലെയും നിയമസഭ തെരഞ്ഞെടുപ്പില്‍ നിർണായക ഘട്ടമാണ് നാളെ നടക്കാനിരിക്കുന്ന രണ്ടാം ഘട്ടം. ബംഗാളില്‍ 3 ജില്ലകളില്‍ നിന്നായി 171 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.