ചരിത്രം തിരുത്താനൊരുങ്ങി തൃശൂർ: ആവേശമായി തൃശൂരിൽ പത്മജയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ; സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തേയും ബി.ജെ.പിയുടെ ഫാസിസത്തേയും ഒരുമിച്ച് എതിര്‍ക്കുകയെന്ന ദൗത്യമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കെന്ന് കെ.സി.വേണുഗോപാൽ

106
5 / 100

മുമ്പ് അച്ഛനും കഴിഞ്ഞ തവണ മകളെയും വീഴ്ത്തിയ തൃശൂരിൽ ഇത്തവണ ചരിത്രം തിരുത്തുമോയെന്ന കാത്തിരിപ്പിലാണ്. അടി തെറ്റിയ മണ്ണിൽ കാലുറപ്പിച്ച് വെന്നിക്കൊടി പാറിക്കുമെന്ന പ്രഖ്യാപനത്തിലാണ് യു.ഡി.എഫ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ യു.ഡി.എഫിന്റെ പ്രചരണം തുടങ്ങിയ തൃശൂർ മണ്ഡലത്തിൽ പത്മജ സജീവമായി. ഇത്തവണ തൃശൂരിന്റെ ചരിത്രം തിരുത്തുമെന്ന് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രഖ്യാപിച്ചു. പ്രവർത്തകരും നേതാക്കളും ആവേശത്തിലായി. കൺവെൻഷൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കേരളം ആരു ഭരിക്കണമെന്ന മൗലികമായ ചോദ്യത്തിന് ഉത്തരം നൽകുന്ന തെരഞ്ഞടുപ്പാണിതെന്ന് വേണുഗോപാൽ പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്രവും കേരളവും തമ്മിൽ മത്സരമാണ് നടക്കുന്നത്. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തേയും ബി.ജെ.പിയുടെ ഫാസിസത്തേയും ഒരുമിച്ച് എതിര്‍ക്കുകയെന്ന ദൗത്യമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഐ. പി. പോള്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എ.ഐ. സി. സി സെക്രട്ടറി മാരായ ഐവാന്‍ ഡിസൂസ, ശ്രീനിവാസന്‍, ഡി.സി.സി പ്രസിഡന്റ് എം.പി.വിന്‍സെന്റ്, ടി.എന്‍.പ്രതാപന്‍ എംപി, ഒ.അബ്ദുറഹിമാന്‍ കുട്ടി, ടി.വി.ചന്ദ്രമോഹന്‍, പി. എ. മാധവന്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി എ. റഷീദ്, കേരള കോണ്‍ഗ്രസ്സ് പ്രസിഡന്റ് സി.വി.കുരിയാക്കോസ്, പി. എം. ഏലിയാസ്, എന്‍. സി. കെ പി.ഗോപിനാഥന്‍, ബി.ശശിധരന്‍ മേനോന്‍ചിറ്റിലപ്പിള്ളി, വി.കെ.കാര്‍ത്തികേയന്‍, രാജന്‍ ജെ പല്ലന്‍, ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ യു.ഡി.എഫ്‌ ചെയര്‍മാന്‍ അനില്‍ പൊറ്റേക്കാട് സ്വാഗത വും യു ഡി എഫ് കണ്‍വീനര്‍ രവിതാണിക്കല്‍ നന്ദി നന്ദിയും പറഞ്ഞു.