കൊടുങ്ങല്ലൂരിൽ പോര് കനക്കും: ശ്രീകുരുംബയെ ദർശിച്ച് കോഴിക്കല്ലിൽ പട്ട് വിരിച്ച് സന്തോഷ് ചെറാക്കുളത്തിന്റെ പ്രചരണത്തിന് തുടക്കം

21
8 / 100

കൊടുങ്ങല്ലൂരിൽ ഇത്തവണ പോര് കനക്കും. ഇടതുമുന്നണിയുടെ സിറ്റിങ് എം.എൽ.എ വി.ആർ.സുനിൽകുമാറിനെ നേരിടാനെത്തുന്നത് എൻ.ഡി.എയുടെ സന്തോഷ് ചെറാക്കുളമാണ്. നഗരസഭയിലെ പ്രതിപക്ഷമാണ് ബി.ജെ.പി. സന്തോഷ് ചെറാക്കുളത്തിൻറെ വ്യക്തിബന്ധങ്ങളും ബി.ജെ.പിയുടെ സംഘടനാ അടിത്തട്ടുമുള്ള നിയോജക മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി വെറും പരീക്ഷണമല്ല ഉദ്ദേശിക്കുന്നത്. ജില്ലയിലെ സംഘടനാ കരുത്തിൽ മുന്നിൽ നിൽക്കുന്ന മണ്ഡലത്തെ പിടിച്ചടക്കാൻ സന്തോഷിനെ നിയോഗിക്കാൻ പാർട്ടിക്ക് മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്ര ദർശനം നടത്തി കോഴി കല്ലിൽ പട്ടുവിരിച്ച് വലിയ കോയിതമ്പുരാൻ കുഞ്ഞുണ്ണി രാജയുടെ അനുഗ്രഹവും ആശീർവാദവും ഏറ്റുവാങ്ങി സന്തോഷ് ചെറാക്കുളം തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി. ശേഷം നഗരത്തിൽ പലയിടങ്ങളിലുമായി പ്രവർത്തകരെയും വോട്ടർമാരെയും കണ്ടു. സന്തോഷ് ചെറാക്കുളത്തിൻറെ സുഹൃത്തും അയൽവാസിയുമായ കെ.പി.സി.സി സെക്രട്ടറി എം.പി ജാക്സണാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. ശക്തമായ ത്രികോണമൽസര സാധ്യത ഇവിടെ ഇടത് വലത് മുന്നണികൾ കാണുന്നു. ബി.ജെ.പി. മണ്ഡലം പ്രസിഡൻറ് കെ.എസ് വിനോദ്, ജനറൽ സെക്രട്ടറിമാരായ എൽ.കെ മനോജ്, സുനിൽ വർമ്മ, ടി.ബി സജീവൻ, വി.ജി ഉണ്ണികൃഷ്ണൻ, ഇറ്റിത്തറ സന്തോഷ്, കെ.ആർ വിദ്യാസാഗർ, നഗരസഭാ കൗൺസിലർമാർ എന്നിവർ ഉണ്ടായിരുന്നു.