ചോദിക്കാനും പറയാനുമായി ഇന്ന് തരൂരും പത്മജയുമെത്തുന്നു; തൃശൂർ സെന്റ്മേരീസ് കോളേജിലെ വിദ്യാർഥികളുമായി സംവാദം വൈകീട്ട്

44
8 / 100

വിശ്വപൗരൻ ശശിതരൂർ എം.പിയും തൃശൂരിലെ നിയോജമകണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ പത്മജ വേണുഗോപാലും യുവത്വത്തിന്റെ വികസന പ്രതീക്ഷകളും കാഴ്ചപ്പാടുകളും പങ്കുവെക്കാൻ എത്തുന്നു. ഇന്ന് വൈകിട്ട് ആറിന് തൃശൂർ സെൻ്റ് മേരീസ് കോളേജിലാണ് ‘ചോദിക്കാം പറയാം’ വികസന സംവാദ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നേരത്തെ നാമനിർദ്ദേശ പത്രിക തയ്യാറാക്കുന്നതിൻറെ ഭാഗമായി ശശിതരൂരിൻറെ നേതൃത്വത്തിൽ വിദ്യാർഥികളിൽ നിന്നും പ്രൊഫഷണൽസുകളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി യാത്ര നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായിട്ടാണ് ചോദിക്കാം പറയാം വികസന സംവാദ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.