അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടനത്തിൽ നടിമാർക്ക് ഇരിപ്പിടം ലഭിച്ചില്ലെന്ന വിമർശന വിവാദം: രൂക്ഷമായി വിമർശിച്ച് ഹണി റോസും, രചന നാരായണൻകുട്ടിയും; ഒരാളെ പോലും മാറ്റി നിറുത്തിയിട്ടില്ലെന്ന് ഹണി റോസ്, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്, നടിമാർ ഇരിക്കുകയും നടൻമാർ നിൽക്കുകയും ചെയ്യുന്ന ചിത്രം പങ്കുവെച്ച് രചന നാരായണൻകുട്ടിയുടെ മറുപടി

76
4 / 100

താര സംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ നടിമാര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന വിവാദത്തോട് പ്രതികരിച്ച് എക്സിക്യുട്ടീവ് അംഗം കൂടിയായ ഹണി റോസും രചന നാരായണൻകുട്ടിയും ഒരംഗത്തെപ്പോലും ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകളാല്‍ സ്വയം മാറിനിന്നതാണെന്നും ഹണി റോസ് പ്രതികരിച്ചപ്പോൾ, ചിലർ അങ്ങനെയാണെന്നും എന്തിനും ഏതിനും കുറ്റം മാത്രം കാണുന്ന ദോഷൈക ദൃക്കുകൾ എന്ന് രചന നാരായണൻകുട്ടി പറഞ്ഞു.

ഹണിറോസ് പറയുന്നു

വിവാദ കുറിപ്പ് ഞാന്‍ കണ്ടിട്ടില്ല. അറിയാത്തതിനെപ്പറ്റി അഭിപ്രായം പറയാന്‍ കഴിയില്ലല്ലോ. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്. എന്നെയോ മറ്റൊരു മെമ്പറെയോ അവിടെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല, ഇവിടെ വന്നു ഇരിക്കൂ എന്ന് മറ്റു മെമ്പേഴ്സ് പറഞ്ഞതാണ്.’ ഉദ്ഘാടനച്ചടങ്ങുകള്‍ക്കിടയിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനിടയില്‍ ആകസ്മികമായി ആരോ പകര്‍ത്തിയ ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിച്ചതെന്നും ഹണി റോസ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങിനിടെ വേദിയുടെ അരികില്‍ അമ്മ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്‍ക്കുന്ന ഫോട്ടോ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. അമ്മ സംഘടനക്കകത്തെ ആണ്‍കോയ്മയാണ് ഈ ഫോട്ടോ എന്ന തരത്തില്‍ വിമര്‍ശനവും വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു.

രചന നാരായണണൻകുട്ടിയുടെ കുറിപ്പ്

ചിലർ അങ്ങനെ ആണ് ദോഷൈകദൃക്കുകൾ!എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ. വിമർശന ബുദ്ധി നല്ലതാണ് വേണം താനും..എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല …
ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ “ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം” എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു എഫ്.ബി പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം… ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം … സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്
സ്നേഹം
രചന നാരായണൻകുട്ടി