ആനന്ദ് റോഷന്‍ നായകനായെത്തുന്ന ചിത്രം സമീര്‍ നീ സ്ട്രീം ഒ.ടി.ടി യില്‍

4

റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത നവാഗതനായ ആനന്ദ് റോഷന്‍ നായകനായെത്തുന്ന ചിത്രം സമീര്‍ നീ സ്ട്രീം ഒ.ടി.ടി യില്‍ പ്രദര്‍ശനത്തിനെത്തി. സത്യത്തിനും സ്വപ്നത്തിനും ഇടക്കുള്ള ധര്‍മ്മസങ്കടങ്ങളുടെ അവസ്ഥയാണു, ജീവിതമെന്ന വിശേഷണത്തെ സ്‌നേഹത്തിനും സൗഹൃദത്തിനും ഇടക്കുള്ള നിര്‍വൃതിയാണെന്ന് ബോധ്യപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ച ചെറുപ്പക്കാരന്‍ സമീര്‍. അവന്റെ വിചിത്ര കഥയാണ് സമീര്‍ എന്ന സിനിമ. പ്രാവാസജീവിതത്തെ അടയാളപ്പെടുത്തുന്ന തക്കാളികൃഷിക്കാരന്റെ സ്വപ്നങ്ങള്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് റഷീദ് പാറക്കല്‍ ചിത്രം ഒരുക്കിയിട്ടുള്ളത്. വിദ്യാധരന്‍ മാസ്റ്റര്‍ ആലപിച്ച പ്രശസ്തമായ മഴചാറുമിടവഴിയില്‍ എന്ന ഗാനം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.