ഇഷ്ട നടന് പിറന്നാൾ: കിടപ്പുമുറിയിൽ ഇന്ദ്രജിത്ത് കാൽ വിരലുകള്‍ കൊണ്ട് വരച്ച് ഇളയദളപതിക്ക് പിറന്നാൾ സമ്മാനം

8

തമിഴ് നടന്‍ ഇളയദളപതി ‘വിജയ്’ യുടെ ജന്മദിനമായ ജൂണ്‍22 ന് ആശംസകളറിയിച്ചു കൊണ്ട് ഇന്ദ്രജിത്ത് കാല്‍ വിരലുകള്‍ കൊണ്ട് അക്രിലിക് കളറില്‍ കിടപ്പ് മുറിയിലെ ചുമരില്‍ചിത്രം തീര്‍ത്തു.
ഇന്ദ്രജിത്തിന് അഞ്ചു വയസുള്ളപ്പോഴാണ് ഇഷ്ടതാരം വിജയ്‌ നെ നേരിട്ട് കാണുന്നത്
ചെറുപ്പം മുതലേ വിജയ്‌ ആരാധകനായ ഇന്ദ്രജിത്തിന്‍റെ ഇഷ്ട പ്രകാരം ഞാന്‍ റബ്ബറില്‍ ഉണ്ടാക്കിയ ഡാന്‍സ് ചെയ്യുന്ന വിജയ്‌ശില്‍പം ഉദ്ഘാടനം ചെയ്തത് വിജയ്‌ തന്നെയാണ്. കാവലന്‍എന്ന സിനിമയുടെ ഷൂട്ടിങ്ങിന് വരിക്കാശ്ശേരി മനയില്‍ എത്തിയപ്പോഴാണ് ഞാനും കുടുംബവും അവിടെ ശില്പവുമായി എത്തുന്നത്‌ ശില്‍പം ഉണ്ടാക്കാനുള്ള കാരണക്കാരനായ അഞ്ചു വയസുകാരനെ കണ്ടു ഞെട്ടി കുഞ്ഞന്‍ ആരാധനെ വാരിയെടുത്ത് കൈകളിലേന്തി സൂപ്പര്‍താരം വിജയ്‌. പതിനൊന്നു വര്‍ഷത്തിനു ശേഷം ഇന്ദ്രജിത്ത് ബ്രഷിന്‍റെ സഹായമില്ലാതെ കാലിലെ വിരലുകള്‍ ഉപയോഗിച്ച് ചുമരില്‍ മാസ്റ്റര്‍ സിനിമയിലെ വിജയ്‌ ചിത്രം വരച്ചു ജന്മദിനാശംസകള്‍ നേരുകയാണ്
നാലടി വലുപ്പമുള്ള ചിത്രം കട്ടിലില്‍ മലര്‍ന്നു കിടന്നു രണ്ടു ദിവസമെടുത്താണ് വരച്ചത്. കാലുകൊണ്ട് വരച്ചു തുടങ്ങുന്നത് മുതല്‍ അവസാനം വരെയുള്ള ടൈംലാപ്സ് വീഡിയോയും മൊബൈലില്‍ എടുത്തിട്ടുണ്ട്. പേപ്പറില്‍ കളര്‍ പെന്‍സിലില്‍ ചെറിയ ചിത്രങ്ങള്‍ മാത്രം വരച്ചിരുന്ന ഇന്ദ്രജിത്ത് ഈയിടെ കൈ വിരലുകള്‍ ഉപയോഗിച്ച് ടോവിനോ തോമസിന്‍റെ ചിത്രം വരച്ചത് വാര്‍ത്തയായിരുന്നു. കൊടുങ്ങല്ലൂര്‍ അമൃത വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്ഇന്ദ്രജിത്ത്

3103911b 3eef 432e a892 7e5a35f5fb0a