‘ഈശോ’ ക്രൈസ്തവരെ വേദനിപ്പിക്കുന്നതെന്ന് മാർ താഴത്ത്: നാദിർഷായുടെ സിനിമക്കെതിരെ തൃശൂർ അതിരൂപത രംഗത്ത്

78

നാദിർഷായുടെ പുതിയ സിനിമ ഈശോക്കെതിരെ തൃശൂർ അതിരൂപത രംഗത്ത്. ഈശോ എന്ന പേരിൽ ചിത്രീകരിക്കുന്നത് അപലപനീയമാണെന്നും ഈശോയിൽ വിശ്വസിക്കുന്ന ക്രൈസ്തവർക്ക് വേദനാജനകമാണെന്നും തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മത ചിഹ്നങ്ങളെയും നന്മയുടെ പ്രതീകങ്ങളെയും മോശമായി ചിത്രികീരിക്കുകയെന്നത് അടുത്ത കാലത്ത് കമ്പോള ലക്ഷ്യത്തോടെ അധികാര മോഹത്തോടെ വർഗീയ ചിന്തകളോടെ കൂടി വരികയാണ്. പൊതുസമൂഹം രംഗത്ത് വരണമെന്നും താഴത്ത് പറഞ്ഞു.