ഉത്തരം കിട്ടാതെ ചോദ്യങ്ങൾ ബാക്കി: സുശാന്ത് സിങ്ങിന്റെ വേർപാടിന് ഒരു വർഷം

13

ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ ആകസ്മിക വേർപാടിന് ഒരു വയസ്. 2020 ജൂൺ 14 നാണ് മുബൈയിലെ സുശാന്തിന്റെ വസതിയിലെ കിടപ്പുമുറിയിൽ താരത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആരാധകരെയും ബോളിവുഡിനെയും ഒരുപോലെ ഞെട്ടിച്ച ആ മരണം ആത്മഹത്യ തന്നെയെന്ന് പ്രഥമ നി​ഗമനം പുറത്ത് വന്നെങ്കിലും എന്തിന് സുശാന്ത് ഇത് ചെയ്തു എന്ന് ആർക്കും തന്നെ ഉത്തരമുണ്ടായിരുന്നില്ല. സുശാന്ത് വിഷാദ രോ​ഗത്തിന് അടിമയായിരുന്നുവെന്നും മരുന്നുകൾ കഴിച്ചിരുന്നുവെന്നുമെല്ലാം അഭിപ്രായങ്ങൾ പുറത്ത് വന്നു. ബോളിവുഡിലെ പല പ്രമുഖരുടെയും പേരുകൾ താരത്തിന്റെ മരണത്തിന് കാരണക്കാരെന്ന നിലയിൽ ഉയർന്നു വന്നു. പല വമ്പന്മാരുടെയും സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ വേദനയും കോവിഡും തുടർന്നു വന്ന ലോക്ഡൗണും ഒറ്റപ്പെടലിലേക്ക് നയിച്ചതുമാണ് താരത്തിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ആരോപണം.