എറണാകുളത്ത് സിനിമ ഷൂട്ടിംഗ് സെറ്റ് തീവെച്ചു നശിപ്പിച്ചു

36
8 / 100

എറണാകുളത്ത് സിനിമ ഷൂട്ടിംഗ് സെറ്റ് തീവെച്ചു നശിപ്പിച്ചു. യുവസിനിമാ പ്രവർത്തകരുടെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്. എറണാകുളം കടമറ്റത്ത് വെച്ചാണ് സംഭവം. ‘മരണവീട്ടിലെ തൂണ്‍’ എന്ന സിനിമയുടെ സെറ്റാണ് നശിപ്പിക്കപ്പെട്ടത്. എൽദോ ജോർജ് ആണ് സിനിമയുടെ സംവിധായകന്‍. അങ്കമാലി ഡയറീസ് ഫ്രെയിം ഡിറ്റോ ആണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്തൻകുരിശ് പൊലീസ് കേസെടുത്തു. മാസങ്ങൾക്ക് മുമ്പ് ടൊവിനോ തോമസിൻറെ സിനിമാ സെറ്റ് തകർത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.