ഔദ്യോഗിക ബഹുമതികളോടെ റിസബാവക്ക് മലയാളത്തിന്റെ വിട

7

ചലച്ചിത്രതാരം റിസബാവയുടെ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഖബറടക്കം നടത്തിയത്.
വൃക്കരോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയ്ക്കാണ് റിസബാവ അന്തരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതിനെത്തുടർന്നാണ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംസ്കാര ചടങ്ങുകൾ നടത്തി. ഇന്ന് രാവിലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയത്. നേരത്തെ നിശ്ചയിച്ചിരുന്ന പൊതുദർശന ചടങ്ങ് ഒഴിവാക്കിയിരുന്നു. എറണാകുളം ജില്ലാ കളക്ടർ റിസബാവയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ ഖബറടക്കം നടത്തി.