കണ്ടാണശ്ശേരി മ്യൂസിക് ആര്‍ട്ട് സെന്റര്‍ ഏര്‍പ്പെടുത്തിയ അര്‍ജുനന്‍ മാസ്റ്റര്‍ സംഗീത പുരസ്‌കാരംകലാഭവന്‍ സാബുവിന്

5
4 / 100

സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍മാസ്റ്ററുടെ സ്മരണയ്ക്കായി കണ്ടാണശ്ശേരി മ്യൂസിക് ആര്‍ട്ട് സെന്റര്‍ (മാക്)ഏര്‍പ്പെടുത്തിയ സംഗീത പുരസ്‌കാരത്തിന് പിന്നണി ഗായകന്‍ കലാഭവന്‍ സാബുവിനെ തിരഞ്ഞെടുത്തു.10,001 രൂപയും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 11 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.സി.മൊയ്തീന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് മാക് ഭാരവാഹികളായ ഡോ.വി.ആര്‍.ബാജിയും വി.എസ്.ജവഹറും അറിയിച്ചു. ചടങ്ങിൽ എം.എൽ.എമാരായ മുരളി പെരുന്നെല്ലിയും, അബ്ദുൾ ഖാദറും പങ്കെടുക്കും.