കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’: അനൗണ്‍സ്മെന്റ് വീഡിയോ പുറത്തിറങ്ങി

17

കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തിറങ്ങി. അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ അനൗണ്‍സ് ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. രസകരമായ രീതിയിലാണ് ചിത്രത്തിന്റെ പുറത്തിറങ്ങിയിരിക്കുന്ന അനൗണ്‍സ്‌മെന്റ് വീഡിയോ.ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനു സി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനെ വാക്കുകള്‍ കൊണ്ടൊരു പുത്തന്‍ സിനിമ എന്ന് വിശേഷിപ്പിച്ചാണ് ദുല്‍ഖര്‍ അന്നൗണ്‍സ്മെന്റ് നിര്‍ത്തുന്നത്.കല്യാണിക്കു പുറമെ സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്,ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഛ

Advertisement
Advertisement