‘കെ.ജി.എഫ്: ചാപ്റ്റര്‍ രണ്ട്’ ആയിരം കോടിയുടെ കളക്ഷൻ റെക്കോർഡിന് പിന്നാലെ ഒ.ടി.ടിയിലും വമ്പൻ നേട്ടം

15

യാഷ് നായകനായ പുതിയ ചിത്രം ‘കെജിഎഫ്: ചാപ്റ്റര്‍ രണ്ട്’ കോടികള്‍ മുടക്കി പുറത്തിറക്കിയ വമ്പന്‍ സിനിമകളെയും പിന്നിലാക്കി പ്രദര്‍ശനം തുടരുകയാണ്. 1000 കോടി രൂപയുടെ കളക്ഷന്‍ സ്വന്തമാക്കി റെക്കോര്‍ഡിട്ടിരുന്നു ‘കെജിഎഫ് 2’. ഇപ്പോഴിതാ ഒടിടി റൈറ്റ്സിലും ചിത്രത്തിന് മികച്ച തുകയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് .ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് 320 കോടി രൂപയ്ക്കാണ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. ‘കെജിഎഫ്: ചാപ്റ്റര്‍ രണ്ട്’ ചിത്രം മെയ് 27 മുതല്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

Advertisement
Advertisement