കേരളത്തിനെതിരെ വിദ്വേഷ പ്രചരണവുമായി നടി കരിഷ്മ തന്ന; കേരളത്തെ ബഹിഷ്കരിക്കണമെന്ന് താരത്തിന്റെ ആഹ്വാനം

99

കേരളത്തിനെതിരെ വിദ്വേഷ പ്രചരണവുമായി നടി കരിഷ്മ തന്ന. കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ച് ബഹിഷ്കരണത്തിനും നടി ആഹ്വാനം ചെയ്തു. കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ബഹിഷ്കരിക്കണമെന്നും കേരള ഉത്പന്നങ്ങൾ  ബഹിഷ്കരിക്കണമെന്നാണ് കരീഷ്മ തന്നയുടെ ആഹ്വാനം. ഇൻസ്റ്റാഗ്രാമിലൂടെയാണ് ആഹ്വാനം പോസ്റ്റ് ചെയ്തത്. ദൈവത്തിൻറെ സ്വന്തം നാട് നായ്ക്കളുടെ നരകമായെന്നും കരിഷ്മ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്.  ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും ടിവി ഷോകളിലും സജീവമായ നടിയും മോഡലും അവതാരകയുമാണ് കരീഷ്മ തന്ന. ഹിന്ദി ബിഗ് ബോസ് മത്സരാര്‍ത്ഥി എന്ന നിലയിലും അവര്‍ വാര്‍ത്തകളിലിടം നേടിയിരുന്നു.

Advertisement
Advertisement