ചലച്ചിത്ര തൊഴിലാളികളുടെ പുതിയ സംഘടന: മലയാളം സിനിമ എംപ്ളോയീസ് അസോസിയേഷൻ നിലവിൽ വന്നു; സിനിമ പി.ആർ.ഒ എ.എസ് പ്രകാശ് ജനറൽ സെക്രട്ടറി

24

ചലച്ചിത്ര തൊഴിലാളികളുടെ പുതിയ സംഘടനയായ, മലയാളം സിനിമ എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി എ.എസ്. പ്രകാശിനെ തിരഞ്ഞെടുത്തു. സിനിമ പി.ആര്‍.ഒയാണ് പ്രകാശ്. റിയാസ് ഖാന്‍ നായക വേഷത്തിലെത്തുന്ന സസ്പെന്‍സ് കില്ലര്‍, സോണിയ അഗര്‍വാളിന്റെ മലയാളം-തമിഴ് ചിത്രം ഗ്രാന്‍ഡ്മ, പുതുമുഖതാര ചിത്രങ്ങളായ ചെല്ലക്കാറ്റ് , അമ്മക്കിളിക്കൂട് എന്നിവയാണ് പ്രകാശ് പി.ആര്‍.ഒയായി പ്രവര്‍ത്തിയ്ക്കുന്ന പുതിയ സിനിമകള്‍