തിരക്കഥാകൃത്ത് ആരൂർ ദാസ് അന്തരിച്ചു

8

തമിഴിലെ പ്രമുഖ തിരക്കഥാകൃത്ത് ആരൂർ ദാസ് (91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടിലേറെ കാലം സിനിമ രംഗത്ത് സജീവമായിരുന്ന അദ്ദേഹം ആയിരത്തിലധികം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
1955-ൽ നദിയധാര എനന് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. തുടർന്ന് ശിവാജി ഗണേശന്റെ പാസമലറിന്റെ രചമന നിർവഹിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വേട്ടക്കാരൻ, അൻപേ വാ, തായ് സൊല്ലൈ തട്ടാതെ, തനിപറവി തുടങ്ങിയവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
മലയാളം, തെലുങ്കു, കന്നഡ,ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ നിന്നുള്ള  നൂറിലധികം സിനിമകൾക്ക് തമിഴിൽ സംഭാഷണം എഴുതിയിട്ടുണ്ട്. വടിവേലു നായകനായ തെന്നാലിരാമൻ ആണ് ഒടുൂവിൽ രചന നിർവഹിച്ച ചിത്രം. സർക്കാരിന്റെ കലൈമാമണി, കലൈജ്ഞർ കലൈത്തുറെ തുടങ്ങിയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

Advertisement
Advertisement