നടപടിയെടുക്കാത്ത ഉദ്യോഗസ്ഥരെ ജനം കൈകാര്യം ചെയ്യണമെന്ന് സുരേഷ് ഗോപി എം.പി

24

ജനകീയ വിഷയങ്ങളില്‍ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥരെ പൊതുജനം ഘെരാവോ ചെയ്യണമെന്ന് സുരേഷ് ഗോപി എം.പി. പുത്തൂരിൽ പ്രദേശവാസികൾക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചു നീക്കാൻ ഉത്തരവിടുകയും അതിനായി തുക അനുവദിക്കുകയും ചെയ്തിട്ടും നടപടിയില്ലാത്തത് ശ്രദ്ധയിൽപ്പെട്ടതിലാണ് സുരേഷ്ഗോപിയുടെ പ്രതികരണം. വീണു കിടക്കുന്ന മരങ്ങളുടെ പൊത്തുകളില്‍ ഇഴജന്തുക്കള്‍ കയറിക്കൂടി സമീപവാസികള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. വിഷയത്തില്‍ നടപടി എടുത്തിട്ട് ഉദ്യോഗസ്ഥര്‍ വീട്ടില്‍ പോയാല്‍ മതിയെന്നു പറഞ്ഞ് അവരെ പൊതുജനം ഘെരാവോ ചെയ്യണം. ഉദ്യോഗസ്ഥര്‍ വീട്ടില്‍ പോകണ്ട. ഘെരാവോ രാഷ്ട്രീയക്കാര്‍ മാത്രം ചെയ്യേണ്ടതല്ല. പൊതുസമൂഹം കൂടി അതിന് തയ്യാറായി മുന്നോട്ടു വരണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisement
Advertisement