നടിയും മോഡലുമായ ഷഹന മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

89

നടിയും മോഡലുമായ ഷഹന (20)യെ കോഴിക്കോട്ട് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശിനിയായ ഷഹനയെ ഇന്നലെ രാത്രി ചെറുവത്തൂരിലെ വാടകവീട്ടിലാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement

ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പറമ്പിൽ ബസാർ സ്വദേശിയായ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണമാണെന്നാണ് പൊലീസ് നി​ഗമനം. അതിനാൽ ഇൻക്വസ്റ്റ് നടപടികൾ ആർഡിഒയുടെ നേതൃത്വത്തിൽ നടത്താനാണ് തീരുമാനം.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഒന്നര വർഷം മുമ്പാണ് സജാദും ഷഹനയും വിവാഹിതരായത്.

Advertisement