നടി ദല്‍ജീത് കൗര്‍ അന്തരിച്ചു

10

പഞ്ചാബി സിനിമയിലെ പ്രശസ്ത നടി ദല്‍ജീത് കൗര്‍ (69) അന്തരിച്ചു. പല പഞ്ചാബി സിനിമകളിലും പ്രധാന വേഷത്തില്‍ തിളങ്ങിയ കൗര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിതയായിരുന്നു. ഒരു വര്‍ഷമായി കോമയില്‍ കഴിയവേ സുധാറിലെ ബന്ധുവിന്റെ വീട്ടില്‍വെച്ച് വ്യാഴാഴ്ച പുലര്‍ച്ചയ്ക്കായിരുന്നു മരണം. ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജിലെ ബിരുദപഠനത്തിനുശേഷമാണ് സിനിമയിലെത്തുന്നത്.
1976-ല്‍ ഇറങ്ങിയ ദാസ് ആയിരുന്നു ആദ്യ ചിത്രം. പട് ജട്ടന്‍ ദേ (1983), മാംല ഗര്‍ബര്‍ ഹേ (1983), കി ബാനു ദുനിയ ദാ (1986), പട്ടോല (1988), സൈദ ജോഗന്‍ (1979) എന്നിവയാണ് മറ്റുചിത്രങ്ങള്‍.

Advertisement
Advertisement