നടൻ കുഞ്ചാക്കോ ബോബന്റെ കൈക്ക് പരിക്ക്

25

കൈക്ക് പരുക്കേറ്റ വിവരം അറിയിച്ച് കുഞ്ചാക്കോ ബോബൻ. ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്‍ത ‘പരുക്ക്’ എന്നാണ് കുഞ്ചാക്കോ ബോബൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്റെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ടിനു പാപ്പച്ചൻ ചിത്രം എന്ന് എഴുതിയിരിക്കുന്ന കുഞ്ചാക്കോ ബോബൻ ‘കയ്യിലിരിപ്പ്’ എന്ന ടാഗും തമാശയെന്നോണം ചേര്‍ത്തിരിക്കുന്നു. ‘അജഗജാന്തരം’ എന്ന ഹിറ്റിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകൻ. ആന്റണി വര്‍ഗീസും അര്‍ജുൻ അശോകനും പ്രധാന വേഷങ്ങളിലുണ്ട്.

Advertisement
Advertisement