നടൻ വിജയ് വാഹനാപകടത്തിൽ മരിച്ചു

217

ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയ് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ബെംഗളൂരുവിലൂടെ ബൈകില്‍ സഞ്ചരിക്കുമ്ബോഴയിരുന്നു അപകടം സംഭവിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ബൈക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ തെന്നിമാറിയാണ് അപകടമെന്ന് പറയുന്നു. സുഹൃത്ത് നവീനും പരിക്കേറ്റിട്ടുണ്ട്. ‘നാനു അവനല്ല അവളു’ എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ചിത്രത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. സിനിമാരംഗത്തെ പ്രമുഖർ വിജയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.