പത്തൊമ്പതാം നൂറ്റാണ്ടിന് മികച്ച കളക്ഷൻ മുന്നേറ്റം; ആദ്യ ആഴ്ചയിൽ 23.6 കോടി ഗ്രോസ് കളക്ഷൻ

11

തീയേറ്ററുകളില്‍ നിറഞ്ഞ സദസുകളിൽ പ്രദര്‍ശനം തുടർന്ന് വിനയന്റെ സംവിധാനത്തിലൊരുങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട്. സെപ്തംബര്‍ എട്ടിന് റിലീസ് ചെയ്ത ചിത്രം ലോകത്താകമാനം അഞ്ഞൂറിലധികം തീയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്.
കേരളത്തില്‍ ആദ്യ ആഴ്ചയേക്കാള്‍ കൂടുതല്‍ തിരക്ക് രണ്ടാമത്തെ ആഴ്ചയുടെ തുടക്കത്തില്‍ ഉണ്ട്. ആദ്യ ആഴ്ചയില്‍ 23.6 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. സൂപ്പര്‍സ്റ്റാറുകളില്ലാതെ ഒരു ചിത്രത്തിന് ലഭിക്കുന്ന വലിയ റെക്കോര്‍ഡാണിത്.
തിരുവോണ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് എങ്ങുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷന്‍ പാക്ക്ഡ് പീരിയോഡിക്കല്‍ സിനിമയായാണ് ചിത്രമെത്തിയത്. സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിര്‍മ്മാതാക്കള്‍ വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍.
കയാദു ലോഹര്‍ ആണ് നായിക.

Advertisement
Advertisement