പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ്ഗോപിയെ അഭിനന്ദിച്ച് എൻ.എസ് മാധവൻ: ആ വിഷം നിറഞ്ഞ ഇടത്തിൽ അധികകാലം സുരേഷ്ഗോപിക്ക് തുടരാനാകുമെന്ന് കരുതുന്നില്ലെന്ന് എൻ.എസ്.മാധവന്റെ ട്വീറ്റ്

27

ലക്ഷദ്വീപ് വിഷയത്തിലെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് ബി.ജെ.പി. നേതാക്കളുടെ ഭാഗത്തുനിന്ന് അതിരൂക്ഷമായ വിമര്‍ശനത്തിൽ പൃഥ്വിരാജിന് പിന്തുണയുമായെത്തിയ സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സുരേഷ് ഗോപിയുടെ രാഷ്ട്രീയം എന്തായാലും അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തെ കുറിച്ചുള്ള മറ്റെല്ലാം നല്ലതാണ്. അദ്ദേഹത്തിന്റെ സഹജീവിസ്നേഹം തിളങ്ങിക്കൊണ്ടിരിക്കുകയാണ്. നോക്കൂ, അദ്ദേഹമല്ലാതെ മറ്റൊരു സൂപ്പര്‍ സ്റ്റാറും അദ്ദേഹത്തിന്റെ തന്നെ ബി.ജെ.പിയുടെ സൈബര്‍ ആക്രമണം നേരിട്ട പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിട്ടില്ല. ആ വിഷംനിറഞ്ഞ ഇടത്തില്‍ അദ്ദേഹത്തിന് ഏറെക്കാലം തുടരാനാകുമെന്ന് ഞാന്‍ കരുതുന്നില്ലെന്ന് മാധവന്‍ ട്വീറ്റ് ചെയ്തു.