പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമ ‘തീർപ്പി’ന്റെ ടീസർ പുറത്ത്

8

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് ‘തീര്‍പ്പ്’. രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ. ഇപ്പോഴിതാ ‘തീര്‍പ്പ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Advertisement

വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന ചിത്രത്തിന്റെ ടാഗ്‍ലൈന്‍ ടീസറിലും സംഭാഷണമായുണ്ട്. ഇന്ദ്രജിത്തും തീര്‍പ്പ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടീസറില്‍ ഇന്ദ്രജിത്തിനെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.

Advertisement