പ്രമുഖ സിനിമാ നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയിൽ

71

പ്രമുഖ സിനിമാ നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയിൽ. തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ഒരാഴ്‌ച്ച മുമ്പ് നൗഷാദിന്റെ ഭാര്യ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൗഷാദും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആയത്.

കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് നൗഷാദ്. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സർവീസും ഉണ്ട്. ടിവി ചാനലുകളിലൂടെ കുക്കറി ഷോകൾ നടത്തിയും ശ്രദ്ധേയാനായിരുന്നു നൗഷാദ്. വനിതയിലും ഗൃഹലക്ഷ്മിയിലും അടക്കം പാചക കോളങ്ങളിൽ എഴുതുകയും ചെയ്തുട്ടുണ്ട്.