ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ‘വെടിക്കെട്ടു’മായി സംവിധാന രംഗത്തേക്ക്

28

തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായി മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധാന രംഗത്തേക്ക്. ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ പേര് വെടിക്കെട്ട് എന്നാണ്. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരും തന്നെയാണ്. സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു. ഒപ്പം ചിത്രീകരണവും ആരംഭിച്ചു.

Advertisement
Advertisement