ബോളിവുഡ് നടി ശ്രീപ്രദ കോവിഡ് ബാധിച്ച് മരിച്ചു

156

ബോളിവുഡ് നടി ശ്രീപ്രദ (54) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസകോസ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭോജ് പുരി ചിത്രങ്ങളിലൂടെയാണ് ശ്രീപ്രദ ശ്രദ്ധനേടുന്നത്. പിന്നീട് ബോളിവുഡ് ചിത്രങ്ങളിലും തെന്നിന്ത്യന്‍ സിനിമകളിലും വേഷമിട്ടു. ഷോലൈ ഓര്‍ തൂഫാന്‍, പൂര്‍ണ പുരുഷ്, മേരി ലാല്‍കാര്‍ തുടങ്ങിയവയാണ് ചിത്രങ്ങള്‍. 
കോവിഡ് ബാധിച്ച് സിനിമാലോകത്തെ ആറാമത്തെ മരണമാണ് 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നടന്‍ പാണ്ഡു, ബോളിവുഡ്  എഡിറ്റര്‍ അജയ് ശര്‍മ, ഗായകന്‍ കോമങ്കന്‍, നടി അഭിലാഷ പാട്ടീല്‍ എന്നിവരും കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് മരിച്ചത്.