മഞ്ജു വാര്യരെ ഡാൻസ് പഠിപ്പിച്ച് പ്രഭുദേവ: മഞ്ജുവിന്റെ ജന്മദിനത്തിൽ ആയിഷയുടെ ടീസർ പുറത്ത്

1

മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രം ആയിഷ ആരാധകര് കാത്തിരിക്കുന്ന ഒന്നാണ്. ഇന്തോ- അറബിക് ചിത്രമായിട്ടാണ് ആയിഷ തിയറ്ററുകളില്‍ എത്തുക. ഒക്ടോബറിലാണ് ആയിഷ പ്രദര്‍ശനത്തിന് എത്തുക എന്നാണ് മഞ്‍ജു വാര്യര്‍ അറിയിച്ചിരിക്കുന്നത്. ആയിഷ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ടീസര്‍ മഞ്‍ജു വാര്യരുടെ ജന്മദിനമായ ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്. കണ്ണിലെ കണ്ണിലെ എന്ന ഗാനത്തിന്റെ ടീസര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. പ്രഭുദേവയാണ് ഡാൻസ് കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എം ജയചന്ദ്രനാണ് സംഗീത സംവിധായകൻ. ബി കെ ഹരിനാരായണൻ എഴുതിയ വരികള്‍ അഹി അജയൻ ആണ് ചിത്രത്തിനായി പാടുന്നത്. മഞ്‍ജു വാര്യര്‍ നായികയാകുന്ന ചിത്രം ഏഴ് ഭാഷകളിലാണ് ഒരുങ്ങുക. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. 

Advertisement
Advertisement