മാതൃദിനത്തില്‍ പ്രേക്ഷക ശ്രദ്ധനേടി ‘തായ് മടി’ എന്ന തമിഴ് മ്യൂസിക്കല്‍ വീഡിയോ

2

മാതൃദിനത്തില്‍ പ്രേക്ഷക ശ്രദ്ധനേടി ‘തായ് മടി’ എന്ന തമിഴ് മ്യൂസിക്കല്‍ വീഡിയോ. അമ്മയുടെ മടിത്തട്ടില്‍ സുരക്ഷിതരായിരുന്ന സുന്ദര കാലത്തെയും ഗൃഹാതുരയുടെയും കൂട്ടുപിടിച്ചാണ് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. കാല്പനികത തുളുമ്പുന്ന തമിഴ് ഭാഷയില്‍ ഒരുക്കിയ തായ് മടി ഇതിനോടകം ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടി കഴിഞ്ഞു. കാര്‍ത്തിക് എഴുതിയ മനോഹരമായ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് രഘുപതി പൈ ആണ്. രാമാനന്ദ് രോഹിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രതീഷ് ലാല്‍ സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തില്‍ സുരേഷ് കൃഷ്ണ, മാധവ് എസ് പ്രഭു, പ്രജില, സൂരജ് പ്രഭു, ലാല്‍, നിസാം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.