മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന്; കമൽഹാസനെതിരെ ആരോപണം

10
4 / 100

മക്കൾ നീതി മയ്യം നേതാവും കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർഥിയുമായ നടൻ കമൽ ഹാസൻ മാധ്യമ പ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം. വോട്ടെടുപ്പു ദിവസം ചാനൽ റിപ്പോർട്ടറെ ഊന്നുവടി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി കോയമ്പത്തൂർ പ്രസ് ക്ലബ്ബാണ് രംഗത്തെത്തിയിരിക്കുന്നത്. പോളിങ് ബൂത്തിൽ കമൽ എത്തിയപ്പോൾ വിഡിയോ എടുക്കാൻ ശ്രമിച്ച സൺ ടിവി റിപ്പോർട്ടർ മോഹനനെ ഊന്നുവടി കൊണ്ട് അടിക്കാൻ ശ്രമിച്ചെന്നാണു പരാതി.
കമൽഹാസൻ വടി ഉയർത്തുന്ന ചിത്രം പ്രചരിച്ചെങ്കിലും ഇതിൽ റിപ്പോർട്ടറെ കാണുന്നില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഭാഗ്യത്തിനാണു റിപ്പോർട്ടർക്ക് അടികൊള്ളാത്തതെന്നാണു പ്രസ് ക്ലബിന്റെ വാദം. കാലിനു ശസ്ത്രക്രിയ കഴിഞ്ഞതിനാലാണു കമൽ ഊന്നുവടി ഉപയോഗിക്കുന്നത്.