രാജമൗലി സംവിധാനം ചെയ്ത ചിത്രം ‘ആർ.ആർ.ആർ’ ഓസ്കാർ സ്കാർ സാധ്യതാ പട്ടികയില്‍

5

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ‘ആർ.ആർ.ആർ’ ഓസ്കാർ സ്കാർ സാധ്യതാ പട്ടികയില്‍. അമേരിക്കൻ മാഗസീൻ വെറൈറ്റി പുറത്തുവിട്ട ഓസ്കാർ സാധ്യതാ പട്ടികയിൽ ആണ് ചിത്രത്തിന്റെ പേരുള്ളത്. അഞ്ച് കാറ്റഗറിയിലെ സാധ്യതയാണ് മാഗസീൻ പ്രവചിക്കുന്നത്. മികച്ച വിദേശ ചിത്രം, സംവിധായകൻ, ഒറിജിനൽ സ്കോർ, ഒറിജിനൽ സ്ക്രീൻ പ്ലേ, മികച്ച നടൻ എന്നീ കാറ്റഗറികളിലെ നോമിനേഷനുകളിൽ ആർആർആറിന് സാധ്യത കല്പിക്കുന്നുണ്ട്. മികച്ച നടനുള്ള നോമിനേഷനിൽ വെറൈറ്റി സാധ്യത പറയുന്നത് ജൂനിയർ എൻടിആറിനും രാം ചരണുമാണ്.ബാഹുബലി 2നു ശേഷം എത്തുന്ന രാജമൗലി ചിത്രം ആയതുകൊണ്ടുതന്നെ വലിയ സ്വീകാര്യതയോടെയാണ് മാര്‍ച്ച് 25 ന് ചിത്രം തീയറ്ററുകളില്‍ എത്തിയത്. പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്‍തു ചിത്രം. 1920കളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്.

Advertisement
Advertisement