റഹ്മാന്റെ പുതിയ സിനിമ എതിരെ

9

തെന്നിന്ത്യൻ താരം റഹ്മാൻ്റെ പുതിയ മലയാള സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ എതിരെ ‘ എന്ന ചിത്രം നവാഗതനായ അമൽ കെ ജോബിയാണ് സംവിധാനം ചെയ്യുന്നത്.
സംവിധായകൻ്റെ തന്നെ കഥക്ക് തിരക്കഥ രചിച്ചിരിക്കുന്നത് സേതു വാണ്. ഒരു സൈക്കോ ത്രില്ലറാണ് പ്രമേയം. നൈല ഉഷ, ഗോകുൽ സുരേഷ്, വിജയ് നെല്ലീസ് എന്നിവരാണു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
റഹ്മാൻ നായകനാകുന്ന ഈ വർഷത്തെ ആദ്യ ചിത്രമായ ‘ സമാറ ‘ യുടെ ചിത്രീകരണം ഹിമാചൽ പ്രദേശ്, കാശ്മീർ എന്നിവിടങ്ങളിലായി പൂർത്തിയായി.
മോഹൻ ലാലിൻ്റെ ജിത്തു ജോസഫ് ചിത്രമായ ‘റാ ‘മിനു ശേഷം അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ‘ എതിരെ ‘ യുടെ യുടെ ചിത്രീകരണം മെയ് മാസം എറണാകുളത്ത് ആരംഭിക്കും. വാർത്താ വിതരണം സി. കെ. അജയ് കുമാർ.മണിരത്നത്തിൻ്റെ ‘ പൊന്നിയിൻ സെൽവനി ‘ ൻ അഭിനയിച്ചു വരികയാണ് ഇപ്പോൾ റഹ്മാൻ.