വിജയ് ചിത്രം ബിഗിൽ വീണ്ടും പ്രദർശനത്തിന്

9

വിജയ്  ആറ്റ്ലി ചിത്രം ബിഗില്‍  വീണ്ടും പ്രദര്‍ശനത്തിന്. 2019 ഒക്ടോബര്‍ 25നാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്തത്. ചിത്രം ഇറങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ബിഗില്‍ വീണ്ടും തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. വിജയ് ഡബിള്‍  റോളിലെത്തിയ ചിത്രം പോണ്ടിച്ചേരി ഷണ്‍മുഖ തിയറ്ററിലാണ് റിലീസ് ചെയ്തിരിക്കുന്നത്. സ്പോര്‍ട്ട്സ് ഡ്രാമയായ ചിത്രം ഒരു ദിവസം മൂന്ന് തവണയാണ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തില്‍ നയന്‍താരയായിരുന്നു വിജയ്യുടെ നായിക.