വിവാദം വേണ്ടിയിരുന്നില്ലെന്ന് സലിം കുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകുമെന്ന് കമൽ

26
4 / 100

ഐ.എഫ്.എഫ്.കെ കൊച്ചിയിലെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദം വേണ്ടിയിരുന്നില്ലെന്ന് സലിം കുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകുമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. സംവിധായകൻ ടി ദീപേഷ് ഉന്നയിച്ച ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല. സ്വന്തം സിനിമകൾ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തവരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കമൽ കണ്ണൂരിൽ പറഞ്ഞു.
ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക് സ​ലീമിനെ ക്ഷ​ണി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് എ​ന്തു​കൊ​ണ്ടാ​ണ് മ​ന​സി​ലാ​കാ​തെ പോ​യ​തെ​ന്ന് അ​റി​യി​ല്ല. വ്യ​ക്തി​ക​ൾ​ക്ക് രാ​ഷ്ട്രീ​യ​മു​ണ്ടാകാം. എ​ന്നാ​ൽ സി​നി​മ​യി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ല. ഇ​ക്കാ​ര്യം അ​ദ്ദേ​ഹ​ത്തി​ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്നും ക​മ​ൽ പ​റ​ഞ്ഞു.