വെഞ്ഞാറമൂടും നിമിഷ സജയനും ദമ്പതികളായി എത്തുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

14

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ദമ്പതികളായി എത്തുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. വിവാഹ ശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജിയോ ബേബി രചനയും സംവിധാനം ചെയ്യുന്ന ചിത്രം ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.