ഷൂട്ടിംഗിനിടെ നടൻ കൈലാഷിന് പരിക്ക്; ചിത്രീകരണം നിറുത്തിവെച്ചു

29

ഷൂട്ടിംഗിനിടെ നടൻ കൈലാഷിന് പരിക്കേറ്റു. തിരുവനന്തപുരം ചിത്രാഞ്‍ജലിയിൽ ‘പള്ളിമണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫൈറ്റ് രംഗത്ത് ഡ്യൂപ്പില്ലാതെ ചാടിയ സമയത്താണ് കൈലാഷിന് പരിക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്.അനില്‍ കുമ്പഴ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇടവേളക്ക് ശേഷം നിത്യാദാസ് സിനിമയിലേക്ക് മടങ്ങി വരുന്ന സിനിമ കൂടിയാണ് ‘പള്ളിമണി’.

Advertisement
Advertisement