സംവിധായകന്‍ എസ്.പി ജനനാഥന്‍ അന്തരിച്ചു

11
4 / 100

സംവിധായകന്‍ എസ്.പി ജനനാഥന്‍  അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെ ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കാണപ്പെട്ട അദ്ദേഹത്തെ സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു.
വിജയ് സേതുപതി പ്രധാനവേഷത്തിലെത്തുന്ന ലാഭം എന്ന ചിത്രമാണ് അദ്ദേഹമിപ്പോള്‍ സംവിധാനം ചെയ്യുന്നത്. അതിന്റെ എഡിറ്റിങ് ജോലികള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. 
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇടവേളയില്‍ സ്റ്റുഡിയോയില്‍ നിന്ന് ഹോട്ടലിലേക്ക് പോയതായിരുന്നു അദ്ദേഹം. നാല് മണി കഴിഞ്ഞിട്ടും സ്റ്റുഡിയോയില്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഹോട്ടല്‍ മുറിയില്‍ കയറി പരിശോധിച്ചപ്പോഴാണ് ബോധമില്ലാത്ത നിലയില്‍ കാണുന്നത്.