സംവിധായകൻ കെ മോഹനകൃഷ്ണൻ അന്തരിച്ചു

141

നാടക പ്രവർത്തകനും മിമിക്രി കലാകാരനും ചലച്ചിത്ര സംവിധായകനുമായിരുന്ന മോഹൻ പാറക്കടവ് (കെ.മോഹനകൃഷ്ണൻ-57) അന്തരിച്ചു. ഗവ. മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. നളചരിതം നാലാം ദിവസം, വേനൽമരം, ഇമൈ എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. കുറച്ചു കാലമായി രോഗബാധിതനായിരുന്നു. മൂഴിക്കുളം സ്വദേശിയായ മോഹൻ ഭാര്യാ ഗൃഹത്തിനടുത്ത് വീടുവച്ച് ഏതാനും മാസങ്ങളായി കുഴിക്കാട്ടുശേരിയിലായിരുന്നു താമസം.

Advertisement
Advertisement